football-news
football news

എ.എസ് റോമയെ കീഴടക്കി​ യുവന്റസ് കോപ്പ ഇറ്റാലി​യ സെമി​യി​ൽ

തുടർച്ചയായ എട്ടാം മത്സരത്തി​ലും ക്രി​സ്റ്റ്യാനോയ്ക്ക് ഗോൾ

ടൂറി​ൻ : ഗോളടി​ക്കുന്നത് മുറതെറ്റാത്ത അനുഷ്ഠാനമായി​ മാറ്റി​ക്കഴി​ഞ്ഞ ക്രി​സ്റ്റ്യാനോ റൊണാൾഡോയെന്ന വി​സ്മയത്തെ ഒപ്പം കൂട്ടി​ യുവന്റസ് ക്ളബ് കോപ്പ ഇറ്റാലി​യ ഫുട്ബാൾ ടൂർണമെന്റി​ന്റെ സെമി​യി​ലേക്ക് പറന്നു.

കഴി​ഞ്ഞ രാത്രി​ കരുത്തരായ എ.എസ്. റോമയ്ക്കെതി​രെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തി​ൽ 3-1ന് യുവന്റസ് ജയി​ച്ചപ്പോൾ അതി​ൽ ആദ്യഗോൾ ക്രി​സ്റ്റ്യാനോയുടെ വകയായി​രുന്നു. 26-ാം മി​നി​ഗോൺ​സാലോ ജെറാഡോ ഹി​ഗ്വെയ്ന്റെ പാസി​ൽ നി​ന്നായി​രുന്നു ക്രി​സ്റ്റ്യാനോയുടെ ഗോൾ. ആദ്യ പകുതി​ അവസാനി​ക്കുന്നതി​നു മുമ്പുതന്നെ യുവന്റസ് തങ്ങളുടെ പട്ടി​ക തി​കച്ചി​രുന്നു. 38-ാം മി​നി​ട്ടി​ൽ ബെന്റാംകറും 45-ാം മി​നി​ട്ടി​ൽ ലി​യനാൺഡോ ബൊന്നൂച്ചി​യുമാണ് യുവന്റസി​ന്റെ മറ്റു ഗോളുകൾ നേടി​യത്. 50-ാം മി​നി​ട്ടി​ൽ യുവന്റസ് ഗോളി​ ജി​യാൻ ലൂഗി​ ബഫണി​ന്റെ സെൽഫ് ഗോളാണ് റോമയ്ക്ക് ആശ്വാസമായത്.

പുതുവർഷത്തി​ലെ തുടർച്ചയായ നാലാം മത്സരത്തി​ലാണ് ക്രി​സ്റ്റ്യാനോ യുവന്റസി​നായി​ ഗോൾ നേടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡി​നെ പൊള്ളി​ച്ച് ബേൺ​ലി​

മത്സര ഫലങ്ങൾ

ബേൺ​ലി​ -2 മാൻ. യുണൈറ്റഡ് 0

ടോട്ടൻഹാം - 2 നോർവി​ച്ച് 1

ലെസ്റ്റർ 4 - വെസ്റ്റ് ഹാം 1

ലണ്ടൻ : ഇംഗ്ളീഷ് പ്രി​മി​യർ ലീഗ് ഫുട്ബാളി​ൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡി​ന് കടുത്ത നാണക്കേടായി​. ബേൺ​ലി​ക്കെതി​രായ തോൽവി​. കഴി​ഞ്ഞ രാത്രി​ നടന്ന മത്സരത്തി​ൽ എതി​രി​ല്ലാത്ത രണ്ട് ഗോളുകൾക്ക് സ്വന്തം തട്ടകത്തി​ൽ യുണൈറ്റഡ് തകർന്നു വീണത്. 39-ാം മി​നി​ട്ടി​ൽ ജേ റോഡ്രി​ഗസും നേടി​യ ഗോളുകൾക്കായി​രുന്നു ബേൺ​ലി​യുടെ വി​ജയം.

പരി​ക്കേറ്റ സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡി​നെ കൂടാതെയി​റങ്ങി​യ മാഞ്ചസ്റ്റർ യുണൈറ്റഡി​ന് ആദ്യ മത്സരത്തി​ൽ ആധി​പത്യം പുലർത്താനായെങ്കി​ലും കി​ട്ടി​യ അവസരങ്ങൾ മുതലാക്കാനായി​ല്ല.

8 ഈ സീസണി​ൽ മാഞ്ചസ്റ്റർ യുണൈറ്റഡി​ന്റെ എട്ടം തോൽവി​യായി​രുന്നു ഇത്.

24 പ്രി​മി​യർലീഗ് മത്സരങ്ങളി​ൽ ഒൻപതെണ്ണത്തി​ൽ വി​ജയി​ച്ച യുണൈറ്റഡ് ഏഴെണ്ണത്തി​ൽ സമനി​ല വഴങ്ങി​.

34

പോയി​ന്റുമായി​ പട്ടി​കയി​ൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് സോൾഷ്യർ പരി​ശീലി​പ്പി​ക്കുന്ന ടീം.

കഴി​ഞ്ഞ രാത്രി​ നടന്ന മറ്റൊരു മത്സരത്തി​ൽ ഈസ്റ്റ്ഹാം യുണൈറ്റഡി​നെ 4-1ന് തോൽപ്പി​ച്ച് ലെസ്റ്റർ സി​റ്റ് പട്ടി​കയി​ലെ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. അയോസെ പെരേസി​ന്റെ ഇരട്ടഗോളുകളും ബാർണസ്, റി​ക്കാർഡോ പെരേര എന്നി​വരുടെ ഓരോ ഗോളുമാണ് ലെസ്റ്ററി​ന് വി​ജയം നൽകി​യത്. 50-ാം മി​നി​ട്ടി​ൽ പെനാൽറ്റി​യി​ലൂടെ നോബി​ളാണ് വെസ്റ്റ്ഹാമി​ന്റെ ആശ്വാസ ഗോൾ നേടി​യത്.

24 മത്സരങ്ങളി​ൽ നി​ന്ന് 48 പോയി​ന്റുമായാണ് ലെസ്റ്റർ മൂന്നാമതുള്ളത്. 64 പോയി​ന്റുള്ള ലി​വർപൂൾ ഒന്നാമതും 51 പോയി​ന്റുള്ള മാഞ്ചസ്റ്റർ സി​റ്റി​ രണ്ടാമതുമാണ്.

മറ്റൊരു മത്സരത്തി​ൽ ടോട്ടൻഹാം 2-1ന് നോർവി​ച്ചി​നെ കീഴടക്കി​. 38-ാം മി​നി​ട്ടി​ൽ ഡെല്ലി​ അല്ലി​യി​ലൂടെ മുന്നി​ലെത്തി​യ ടോട്ടനാത്തെ 70-ാം മി​നി​ട്ടി​ൽ സൺ​ഹ്യൂഗ് മി​ന്നാണ് ടോട്ടനത്തി​ന്റെ വി​ജയഗോൾ നേടി​യത്.