പൂനെ : അന്താരാഷ്ട്ര കരിയർ എപ്പോൾ അവസാനിപ്പിക്കപ്പെടുമെന്നതിനെപ്പറ്റി താൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഇന്ത്യൻ ഫുട്ബാൾ ക്യാപ്ടൻ സുനിൽ ഛെത്രി. അതേസമയം, തനിക്ക് മുന്നിൽ ഇനി അധികം മത്സരങ്ങൾ ഇല്ലെന്ന് തിരിച്ചറിയുന്നതായും 35കാരനായ ഛെത്രി പറഞ്ഞു. ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് സുനിൽഛെത്രി.
സോണിയ സെമിയിൽ
നിഖാത്ത് പുറത്ത്
സോഫിയ : ബൾഗേറിയയിൽ നടക്കുന്ന സ്ട്രാൻഡ്യ മെമ്മോറിയൽ ബോക്സിംഗ് ടൂർണമെന്റിൽ ഇന്ത്യൻ വനിതാതാരം സോണിയാ ലാതർ 57 കി.ഗ്രാം വിഭാഗത്തിൽ സെമിയിലെത്തി. ക്വാർട്ടറിൽ അയർലൻഡിന്റെ മിഖാലേ വാർഷിനെയാണ് സോണിയ ഇടിച്ചിട്ടത്. മറ്റൊരു ഇന്ത്യൻ വനിതാതാരം നിഖാത്ത് സരിൻ ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായി.
റിവേറ ഈസ്റ്റ് ബംഗാൾ കോച്ച്
കൊൽക്കത്ത : തുടർ തോൽവികളെത്തുടർന്ന് പുറത്താക്കപ്പെട്ട പരിശീലകൻ അലജാൻഡ്രോ മെനെൻഡസിന് പകരം ഈ സീസണിന്റെ അവസാനം വരെ സ്പെയിൻകാരൻ മരിയോ റിവേറ ഈസ്റ്റ് ബംഗാൾ ഫുട്ബാൾ ടീമിന്റെ മുഖ്യ കോച്ചാകും. മെനെൻഡസിന്റെ സഹായിയായി ജോലി നോക്കുകയായിരുന്നു റിവേറ ഇതുവരെ.