തിരുവനന്തപുരം : പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സി.എം.പി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. ജില്ലാ സെക്രട്ടറി എം.ആർ. മനോജിന്റെ നേതൃത്വത്തിൽ നടക്കുന്ന ജാഥ ഇന്ന് രാവിലെ 9.30ന് പൂന്തുറ എസ്.എം ലോക്കിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. സി.എം.പി സംസ്ഥാന അസി. സെക്രട്ടറി എം.പി. സാജു ജാഥ ക്യാപ്ടന് പതാക കൈമാറും. നാളെ രാവിലെ ശ്രീകാര്യത്തു നിന്ന് ആരംഭിച്ച് അരുവിക്കര പറണ്ടോട്ട് ജാഥ സമാപിക്കും. സംസ്ഥാന നേതാക്കളായ മോളി സ്റ്റാൻലി, കെ.എ. കുര്യൻ, അലക്‌സ് നെയ്യാറ്റിൻകര തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. പി.ജി. മധു, പൊടിയൻകുട്ടി, വി.കെ. രേണുക എന്നിവരാണ് ജാഥാ വൈസ് ക്യാപ്ടന്മാർ.