anniversary

വെഞ്ഞാറമൂട്:തൈയ്ക്കാട് റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് അംഗം വൈ.വി.ശോഭകുമാറും സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം കലാകുമാരിയും ഉദ്ഘാടനം ചെയ്തു.എ.യശോധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.വിവിധ പരിപാടികളിൽ വാർഡ് അംഗം അനില ജെ .എസ്, ജനമൈത്രി പൊലീസ് കോഓഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, പ്രസാദ് പി ഡി,അനു കിഴക്കനം,ഇ.ഷമീർ,മുരളിധരൻ നായർ,ബിനുകമാർ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി പി.എ.യശോധരൻ നായർ (പ്രസിഡന്റ്), ഇ.ഷമീർ (സെക്രട്ടറി),എസ്.മുരളീധരൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.