prakasanam

വെഞ്ഞാറമൂട്: ഒരു രാഷ്ട്രം ഒരൊറ്റ ജനത എന്ന മുദ്രാവാക്യം ഉയർത്തി സി.എ.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മാണിക്കൽ പഞ്ചായത്ത് ജനജാഗരണ സമിതിയുടെ ആഭിമുഖ്യത്തിൽ കോലിയക്കോട് ജംഗ്ഷനിൽ ജനജാഗ്രതാ സമ്മേളനവും പ്രകടനവും സംഘടിപ്പിച്ചു.പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വചസ്പതി ഉദ്ഘാടനം ചെയ്തു.കോലിയക്കോട് മോഹൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി കൃഷ്ണൻ സ്വാഗതവും ജനജാഗരണ സമിതി കൺവീനർ അഭിലാഷ് പാറപൊറ്റ നന്ദിയും പറഞ്ഞു.