വെഞ്ഞാറമൂട്: റബർ പുരയിടത്തിന് തീപിടിച്ചു. അഗ്നിരക്ഷാസേന എത്തി തീക്കെടുത്തി. വേളാവൂർ വട്ടവിള സ്വദേശികളായ അബ്ദുൽ റസാക്ക്, മണിയൻ എന്നിവരുടെ പുരയിടങ്ങളിലാണ് കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായത്. റബർ പുരയിടത്തിലുണ്ടായിരുന്ന കരിയിലകളിൽ തീ പടരുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി തീ കെടുത്തുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.