വെഞ്ഞാറമൂട്: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്. പോത്തൻകോട് കരൂർ സ്വദേശി ദിവ്യ (28), മകൾ അനാമിക (6) എന്നിവർക്കാണ് പരിക്കേറ്റത്. ബൈപാസ് റോഡിൽ കോലിയക്കോട് ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. സ്കൂളിൽ നിന്നു മകളെയും കൂട്ടി വീട്ടിലേയ്ക്ക് മടങ്ങും വഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്ത് വന്ന കാറിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.