കിളിമാനൂർ:പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമല വാർഡിൽ ആർദ്രം ക്യാമ്പയിന്റെ ഭാഗമായി യോഗ പരിശീലനം സംഘടിപ്പിച്ചു.തട്ടത്തുമല കെ.എം ലൈബ്രറി ഹാളിൽ നടന്ന പരിശീലന പരിപാടി വാർഡ് മെമ്പർ ജി.എൽ.അജീഷ് അദ്ധ്യക്ഷത വഹിച്ചു.ജെ.പി.എച്ച് .എൻ ശ്രീലത സ്വാഗതം പറഞ്ഞു.യോഗാദ്ധ്യാപിക ലീലാ ഗോപിനാഥ് പരിശീലനത്തിന് നേതൃത്വം നൽകി. ജെ.എച്ച് .ഐ നിയാസ്, രാജസേനൻ, പി.പി ബാബു, സുമംഗലാദേവി എന്നിവർ സംസാരിച്ചു.