കല്ലമ്പലം: മടവൂർ വെറ്റിനറി സബ് സെന്റർ പുതിയ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. മടവൂർ മിനി സിവിൽ സ്റ്റേഷനിലാണ് പുതിയ ഓഫീസ്. ഉദ്ഘാടനം മടവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗിരിജാ ബാലചന്ദ്രൻ നിർവഹിച്ചു. ഡോ. ജയചന്ദ്രൻ, സെക്രട്ടറി, പഞ്ചായത്ത്‌ മെമ്പർമാർ എന്നിവർ പങ്കെടുത്തു