gk

1. ബാബർ ഇബ്രാഹിം ലോദിയെ തോല്പിച്ച ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നത്?

ഏപ്രിൽ 21, 1526

2. 1527-ലെ ഖൻവ യുദ്ധത്തിൽ ബാബർ തോല്പിച്ച രജപുത്രരാജാവ്?

റാണാ സംഗ്രാമസിംഹൻ

3. രോഗബാധിതനായ മകന്റെ സുഖപ്പെടലിനായി സ്വന്തം ജീവൻ ദൈവത്തിനു സമർപ്പിച്ചതായി പറയപ്പെടുന്ന മുഗൾ ചക്രവർത്തി?

ബാബർ

4. ഹുമയൂൺ ഡൽഹിക്കു സമീപം നിർമ്മിച്ച നഗരം?

ദിൻപന

5. 1545 മേയ് 22ന് ബുന്ദേൽ വന്ധിലെ കലിഞ്ജർ കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട ഡൽഹി ഭരണാധികാരി?

ഷേർഷാ

6. അക്ബറുടെ സംരക്ഷകൻ എന്നറിയപ്പെട്ടത്?

ബൈറാംഖാൻ

7. മഹേശ്‌ദാസ് ഏത് പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്?

ബീർബൽ

8. 1556-ൽ നടന്ന രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ അക്‌ബർ തോൽപ്പിച്ചത് ആരെയാണ് ?

ഹെമുവിനെ

9. ഭാസ്കരാചാര്യർ രചിച്ച ഗണിതശാസ്ത്രഗ്രന്ഥമായ 'ലീലാവതി" സംസ്കൃതത്തിൽ നിന്നും പേർഷ്യനിലേക്ക് പരിഭാഷപ്പെടുത്തിയത്?

അബ്ദുൾ ഫൈസി

10. അക്ബറുടെ നവരത്നങ്ങളിൽ ഒരാളായ താൻസെന്റെ ശരിപ്പേര്?

രാം തനു പാണ്ഡെ

11. ഗുജറാത്ത് യുദ്ധവിജയത്തിന്റെ ഓർമ്മയ്ക്കായി 1601-ൽ അക്‌ബർ ഫത്തേപൂർ സിക്രിയിൽ നിർമ്മിച്ച പ്രവേശനകവാടം?

ബുലന്ദ് ഗർവാസ

12. 1556-ൽ എവിടെവച്ചാണ് ബൈറാംഖാന്റെ നേതൃത്വത്തിൽ അക്‌ബറുടെ കിരീടധാരണം നടന്നത്?

കലാനൗർ

13. മുഗൾഭരണകാലത്തെ ഔദ്യോഗിക ഭാഷ?

പേർഷ്യൻ

14. ജഹാംഗീർ എന്ന പേരിന്റെ അർത്ഥം?

വിശ്വവിജയി

15. ശില്പികളുടെ രാജകുമാരൻ, നിർമ്മിതികളുടെ രാജകുമാരൻ എന്നിങ്ങനെ അറിയപ്പെടുന്നത്?

ഷാജഹാൻ

16. ജഹാംഗീർ രചിച്ച പേർഷ്യൻ ഭാഷയിലുള്ള ആത്മകഥ?

തുസുക്കി ജഹാംഗിറി

17. അർജുൻമന്ദ് ബാനു ബീഗം ഏത് പേരിലാണ് പ്രശസ്തി നേടിയിട്ടുള്ളത്?

മുംതാസ് മഹൾ

18. ലാൽക്വില എന്നുകൂടി അറിയപ്പെടുന്ന ചെങ്കോട്ട നിർമ്മിച്ചത്?

ഷാജഹാൻ

19. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിമാർ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് എവിടെ നിന്നാണ്?

ചെങ്കോട്ടയിൽ നിന്ന്

20. താജ്‌മഹലിന്റെ ഉയരം എത്ര മീറ്ററാണ്?

73

21. ഏത് നദിയുടെ തീരത്താണ് താജ്‌മഹൽ നിർമ്മിച്ചിരിക്കുന്നത്?

തമുന.