തിരുവനന്തപുരം: സാക്ഷരതാമിഷന്റെ 'ഇന്ത്യ എന്ന റിപ്പബ്ലിക്' ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളിലായി ഇന്ന് അഞ്ചു ലക്ഷം പേർ ഭരണഘടനയുടെ ആമുഖം വായിക്കും.ഒരു കേന്ദ്രത്തിൽ 100 പേർ എന്ന ക്രമത്തിൽ നടക്കുന്ന പരിപാടിയിൽ പഠിതാക്കൾ,ഇൻസ്ട്രക്ടർമാർ,പ്രേരക്മാർ,സാക്ഷരതാ പ്രവർത്തകർ തുടങ്ങിയവർ അണിചേരും.തിരുവനന്തപുരം ജില്ലയിൽ വഞ്ചിയൂർ കോടതിക്കു മുന്നിൽ വൈകിട്ട് 5ന് കവി മുരുകൻ കാട്ടാക്കട ഭരണഘടനയുടെ ആമുഖം വായിക്കും. ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി 27 മുതൽ 30 വരെ ഗവ.വിമൻസ് കോളേജിൽ പ്രഭാഷണപരമ്പരയും പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. 30ന് വൈകിട്ട് 5ന് ഗാന്ധിപാർക്കിൽ നടക്കുന്ന ജനകീയസംഗമം മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിക്ക് സമാപനമാകും.