ബാലരാമപുരം: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ സംസ്ഥാന കമ്പ് ബുൾ-ബുൾ ഉത്സവത്തിൽ പങ്കെടുക്കുന്നതിന് ഊരൂട്ടമ്പലം ഗവൺമെന്റ് എൽ.പി സ്കൂളിലെ 12 വിദ്യാർത്ഥികൾ വയനാട്ടിലേക്ക് യാത്ര തിരിച്ചു.കുരുന്നുകൾക്ക് അദ്ധ്യാപകരും രക്ഷിതാക്കളും മറ്റ് വിദ്യാർത്ഥികളും ചേർന്ന് യാത്രയയപ്പ് നൽകി.ഹെഡ്മിസ്ട്രസ് ലത,​സ്റ്റാഫ് സെക്രട്ടറി ടി.എസ് അജി എന്നിവർ സംസാരിച്ചു.നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ചാണ് കുട്ടികൾ പങ്കെടുക്കുന്നത്.ഫ്ലോക് ലീഡർമാരായ ക്രിസ്തുരത്നം പോൾ,​എസ്.രാധ എന്നിവരാണ് കുട്ടികളോടൊപ്പമുള്ളത്.