കല്ലമ്പലം: കിണറ്റിൽ വീണ മാനസിക വൈകല്യമുള്ള യുവതിയെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കാവുവിള വീട്ടിൽ സോഫിയാണ് (28) ഇന്നലെ രാവിലെ 7 മണിയോടെ വീടിന് സമീപത്തെ 40 അടി ആഴമുഉള്ള കിണറ്റിൽ വീണത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർ ഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫീസർ മധുസൂദനൻ നായർ, റെസ്ക്യൂ ഓഫീസർമാരായ ആർ.എസ് ബിനു, എം. മനു, നജുമുദ്ദീൻ, സജീം, അനിൽകുമാർ, സുനിൽകുമാർ, കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ രാജീവ്. ആർ, സി.പി.ഒ ഷാൻ.ഡി, സേഫ്റ്റി ബീറ്റ് ഓഫീസർ അനീഷ്, വാർഡ് മെമ്പർ യമുന ബിജു, പൊതു പ്രവർത്തകനായ പൈവേലിക്കോണം ബിജു എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.