തിരുവനന്തപുരം: പൂവച്ചൽ പുളിങ്കോട് കൊച്ചുവീട് കുടുംബയോഗത്തിന്റെ കുടുംബസംഗമം മുളമൂട് ലളിതഗിരിയിൽ നടന്നു. രക്ഷാധികാരികളായ ഇന്ദിര അമ്മ, ശ്യാമളകുമാരി, രമാകുമാരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. രാജഗോപാലൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി വി. രാജീവ്കുമാർ, ട്രഷറർ എസ്. അജിത് കുമാർ, വൈസ് പ്രസിഡന്റുമാരായ ആർ. രമേഷ്, എം. സന്തോഷ്‌കുമാർ, ജനറൽ സെക്രട്ടറി ബി. രാജൻ തുടങ്ങിയവർ സംസാരിച്ചു. ജീവിതശൈലി രോഗങ്ങളെപ്പറ്റി വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത്സെന്റർ സൂപ്രണ്ട് ഡോ. ബി. ജയകുമാ‌ർ പ്രഭാഷണം നടത്തി. യോഗത്തിൽ മുതിർന്ന അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവ‌ർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. കുടുംബാംഗങ്ങൾ മരണശേഷം തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. സെക്രട്ടറി ജി.എസ് രതീഷ് നന്ദി പറഞ്ഞു.