krishnamani

കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ കാപ്പിക്കാട്ടിൽ പൊലീസ് ഉദ്യോഗസ്ഥനെ വീടിനടുത്തുള്ള വാഴത്തോപ്പിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.പുതുക്കട കാപ്പിക്കാട് സ്വദേശി കൃഷ്ണമണി (38) ആണ് മരിച്ചത്.സുഖമില്ലാത്തത് കാരണം ഇയാൾ അഞ്ചു ദിവസം ലീവെടുത്ത് വീട്ടിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടു മുതൽ കൃഷ്ണമണിയെ കാണാനില്ലെന്ന് കാട്ടി ഭാര്യ ലീന പുതുക്കട പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ രാവിലെ വീടിനു സമീപത്തു നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കൃഷ്ണമണി അസുഖം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു എന്നാൽ ഇപ്പോഴും അത് ഭേദമാകാത്തതിനാൽ ഏറെ വിഷമത്തിലായിരുന്നു. ഇക്കാരണത്താലാവാം ആത്മഹത്യ ചെയ്തത്. മൃദദേഹം ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചു. നാഗർകോവിൽ ആർമിട് പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിളായിരുന്ന കൃഷ്ണമണിക്ക് രണ്ടു പെൺമക്കളാണ്.