കാട്ടാക്കട: കുറ്റിച്ചൽ അരുകിൽ രാഗം നാട്ടു ചരിത്ര പഠനകേന്ദ്രം കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വെള്ളനാട് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ ഉത്തരംകോട് ശശി, സപ്‌തപുരം അപ്പുക്കുട്ടൻ, പി.കെ. സുധി തുടങ്ങിയവർ സെമിനാറുകൾ അവതരിപ്പിച്ചു. വി.എച്ച്. വാഹിദ, വത്സലാ രാജൻ, ജെ.വൈ. സെൽവരാജ്, എസ്.ഗോവിന്ദൻ കുട്ടിനായർ, ജയപാലൻ, ഷിഹാബ്ദീൻ, സജിത രത്നാകരൻ, ഷാജഹാൻ, ചിത്രൻ, ഉദയൻ, ശ്രീജിത്, മഹേഷ് ഉത്തരംകോട്, വാമദേവൻ, ഷിബു തുടങ്ങിയവർ സംസാരിച്ചു.