വെഞ്ഞാറമൂട്: മാണിക്കോട് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവും കാർഷിക വ്യാവസായിക മേളയും ഫെബ്രുവരി 12ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 12ന് വൈകിട്ട് 7ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മഹാശിവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്യും. മാണിക്കോട് മേള ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 8ന് ഗാനമേള. 13ന് രാത്രി 8.15ന് കഥകളി. 14ന് രാത്രി 8ന് നാടൻപാട്ട്, 15ന് വൈകീട്ട് 6.45ന് സംഗീതസദസ്, 8ന് നൃത്തസംഗീത നാടകം.16ന് രാത്രി 8ന് നാടകം. 17ന് രാത്രി എട്ടിന് കഥാപ്രസംഗം,18ന് രാത്രി 8ന് ഗാനമാലിക. 19ന് രാത്രി 8ന് ഓട്ടൻതുള്ളൽ. 20ന് രാവിലെ 9ന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. തുടർന്ന് സമൂഹ വിവാഹം. 9 മുതൽ വൈകിട്ട് 6 വരെ മാണിക്കോട് സദ്യ, വൈകിട്ട് 6ന് ശിവപാർവതി നൃത്തോത്സവം. 8ന് കാക്കാരിശി നാടകം, 8.30ന് നാടൻ പാട്ട്. 21ന് വൈകിട്ട് 6.30ന് കുച്ചുപ്പുടി. 10ന് മെഗാഷോ, പുലർച്ചെ രണ്ടിന് നാടൻപാട്ട്. ശിവരാത്രി ദിവസം വൈകിട്ട് 6 മുതൽ വെഞ്ഞാറമൂട്, വയ്യേറ്റ്, മാവേലിസ്റ്റോർ എന്നിവിടങ്ങളിൽ പ്രത്യേക കലാപരിപാടികൾ നടക്കും. പത്ര സമ്മേളനത്തിൽ വാമദേവൻപിള്ള, വയ്യേറ്റ് അനിൽ, മണിയൻ പിള്ള അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.