ബാലരാമപുരം: എൽ.ഡി.എഫ് നാളെ സംഘടിപ്പിക്കുന്ന മനുഷ്യശൃംഖല വിജയിപ്പിക്കാൻ ജനതാദൾ (എസ്)​ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കോട്ടുകാൽക്കോണം മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു,​ അഡ്വ. മുരളീധരൻ നായർ,​ എൻ. സുബയ്യൻ,​ ടി.പി. ചന്ദ്രബാബു,​ ആലുവിള ഷാജി,​ ആർ. ബാഹുലേയൻ,​ രെജു രവീന്ദ്രൻ,​ മധുസൂദനൻ എന്നിവർ സംസാരിച്ചു.