sadas

വെഞ്ഞാറമൂട്. വാമനപുരം ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആനച്ചലിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസും റാലിയും ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി.എസ്.അശോക് അദ്ധ്യക്ഷനായിരുന്നു. പാലോട് രവി മുഖ്യപ്രഭാഷണവും കടയ്ക്കൽ ജുനൈദ് വിഷയാവതരണവും നടത്തി. ജില്ലാ പഞ്ചായത്തംഗം എസ്.എം.റാസി, വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ദേവദാസ്, സക്കീർ ഹുസൈൻ മന്നാനി, കാഞ്ഞിരംപാറ മോഹനൻ, രാജീവ്.പി.നായർ, എസ്.കെ.ലെനിൻ, കാക്കക്കുന്ന് മോഹനൻ, അഡ്വ.ആർ.എസ്.ജയൻ, ജെ. മോഹനചന്ദ്രൻ നായർ, കുറ്റിമൂട് ബഷീർ, വി. രവീന്ദ്രൻ നായർ, എൻ.സുദർശനൻ, എം.എ.ഹാഷിം, ജെ.എസ്. ജഹാംഗീർ, ഭരത് സുലൈമാൻ, ഷൈജു ജോസഫ്, ഷിഫ കുറ്ററ എന്നിവർ സംസാരിച്ചു.