വെഞ്ഞാറമൂട്: ഗുവാഹത്തിയിൽ ശിശുനാട്യ വിദ്യാലയവും കേന്ദ്ര സംഗീത നാടക അക്കാഡമിയും ചേർന്ന് സംഘടിപ്പിച്ച കുട്ടികളുടെ ദേശിയ നാടകോത്സവത്തിൽ വെഞ്ഞാറമൂട് രംഗപ്രഭാത് "ഇംഗ്ലീഷ് മീഡിയം" നാടകം അവതരിപ്പിച്ചു. ഹരീഷ് എസ്, ചിത്രലേഖ. എസ്, അമൽ ബാബു, അമൽ ഗോപിനാഥ്, അഖിൽ ബാബു എന്നിവർ അഭിനയിക്കുന്ന നാടകം കേരളത്തിനെ പ്രതിനിധികരിച്ചാണ് ദേശിയ നാടകോത്സവത്തിൽ അവതരിപ്പിച്ചത്. രംഗപ്രഭാതിന്റെ പ്രസിഡന്റ് കെ.എസ്. ഗീതയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് നാടകം അവതരിപ്പിച്ചത്. എൻ.എൻ. പിള്ള രചിച്ച നാടകത്തിന്റെ രംഗപടവും സംവിധാനവും ഒരുക്കിയത് അഭിഷേകാണ്. ദീപവിതാനം നിർവഹിക്കുന്ന അനിൽകുമാർ.പി, സഹസംവിധായിക കെ.എസ്. രമ്യ, ധനു സാമ്പൻ എന്നിവർ പങ്കെടുത്തു.