വിതുര: പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചിന്റെ ആഭിമുഖ്യത്തിൽ ' കാട്ടുതീ തടയുക ' എന്ന ലക്ഷ്യത്തോടെ ബൈക്ക് റാലി സംഘടിപ്പിച്ചു. വിതുര കെ.പി.എസ്.എം ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി വിതുര ഗ്രാമപഞ്ചായത്ത് അംഗം ജി.ഡി. ഷിബുരാജ് ഉദ്ഘാടനം ചെയ്‌തു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ ഷാജി ജോസ് റാലി ഫ്ലാഗ് ഓഫ് ചെയ്‌തു. വിതുര സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജി.ആർ. സജീഷ്‌കുമാർ, കുട്ടപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സന്തോഷ്‌കുമാർ, ചൂളിയമല സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗംഗാധരൻ, ബി.എഫ്.ഒ ബിനുകുമാർ, രോഷ്‌നി, നിഷ, പ്രിയ വിൽസൺ, മറ്റ് സെക്ഷനിലെ ബി.എഫ്.ഒമാർ, വി.എസ്.എസ് പ്രസിഡന്റുമാർ, വാച്ചർമാർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.