coronavirus

തിരുവനന്തപുരം : ചൈനയിൽ നിന്ന് കൊറോണ വൈറസ് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ കേരളം മുൻകരുതലും പ്രതിരോധവും ശക്തമാക്കി. ആരോഗ്യ വകുപ്പ് ഇതിനുള്ള മാർഗനിർദ്ദേശങ്ങളും ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കി. രോഗ ലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകം പാർപ്പിച്ച് ചികിത്സിക്കണം. ചികിത്സിക്കുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

നിർദ്ദേശങ്ങൾ

മെഡിക്കൽ കോളേജുകളിലും ജില്ലയിലെ പ്രധാന ജനറൽ / ജില്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാൻ മന്ത്രി കെ.കെ.ശൈലജ നിർദേശം നൽകി.

എല്ലാ ആശുപത്രികളിലും അണുനശീകരണം ഊർജിതമാക്കണം.

മാസ്‌ക്, കൈയുറ, സുരക്ഷാ കവചങ്ങൾ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ കെ.എം.എസ്.സി.എല്ലിനെ ചുമതലപ്പെടുത്തി.

 രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ വൈറോളജി ലാബിലേക്ക് അയയ്‌ക്കും. എല്ലാ ആശുപത്രികളും നിർദ്ദേശങ്ങൾ നടപ്പാക്കണം

കൊറോണ വൈറസ്

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരും
പനി, തൊണ്ടവേദന, ചുമ പ്രധാന ലക്ഷണങ്ങൾ.
വയറിളക്കത്തിനും സാദ്ധ്യത
രോഗം കടുത്താൽ ആന്തരികാവയവങ്ങളെ ബാധിക്കും
ഗുരുതരാവസ്ഥയിൽ മരണ സാദ്ധ്യത
പുതിയ വൈറസായതിനാൽ പ്രതിരോധ മരുന്നോ ചികിത്സയോ ഇല്ല.
അനുബന്ധ ചികിത്സയാണ് നൽകുന്നത്. ഇതിന്റെ മാർഗരേഖയാണ് ഇറക്കിയത്.
നിരീക്ഷണം ശക്തം
എയർപോർട്ടുകളിലും സീ പോർട്ടുകളിലും നിരീക്ഷണം ശക്തമാക്കി

എയർപോർട്ട് / സീ പോർട്ട് ഹെൽത്ത് ഓഫീസർമാരാണ് യാത്രക്കാരെ സ്‌ക്രീൻ ചെയ്യുന്നത്.

ലക്ഷണങ്ങൾ കണ്ടാൽ ഐസൊലേഷൻ വാർഡുകൾ ഉള്ള ആശുപത്രിയിലേക്ക് അയയ്ക്കും.

ലക്ഷണങ്ങൾ ഇല്ലാത്തവരെ ബോധവത്ക്കരിച്ച് വീടുകളിൽ തന്നെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തും.

ഇവരെ 28 ദിവസം നിരീക്ഷിക്കണം.

ലക്ഷണങ്ങൾ കണ്ടാലുടൻ ഐസൊലേഷൻ സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കണം.