class

കിളിമാനൂർ: ജനമൈത്രി പൊലീസ്, നാറ്റ്പാക്ക്, എം.ജി.എം പോളിടെക്‌നിക്‌ എൻ.എസ്.എസ്‌ യൂണിറ്റ് എന്നിവ സംയുക്തമായി യുവജന നേതൃത്വവും റോഡ് സുരക്ഷയും സംബന്ധിച്ചുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പോളിടെക്നിക്കിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ രാജു.ജിയുടെ അദ്ധ്യക്ഷതയിൽ ആറ്റിങ്ങൽ ഡി.വൈ.എസ്‌.പി ബേബി.പി.വി ഉദ്‌ഘാടനം ചെയ്തു. എം.വി.ഐ ശരത്, കിളിമാനൂർ എസ്‌.ഐ എസ്.അഷറഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജനമൈത്രി ബീറ്റ് ഓഫീസർ സുജിത്, വൈസ് പ്രിൻസിപ്പൽ അനീഷ്, എൻ.എസ്.എസ്‌ പ്രോഗ്രാം ഓഫീസർ മിസ്ബാൻ എ.എസ് എന്നിവർ സംസാരിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺചന്ദ്രൻ പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസും നടത്തി.