തിരുവനന്തപുരം: തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ ഡിഫൻസ് പെൻഷൻ, ഡിഫൻസ് സിവിലിയൻ പെൻഷൻ, ഡിഫൻസ് ഫാമിലി പെൻഷൻ എന്നിവ വാങ്ങുന്നവരുടെ പരാതികൾ പരിഹരിക്കാൻ 31ന് പെൻഷൻ അദാലത്ത് നടത്തും. തിരുവനന്തപുരം തിരുമലയിലെ ഡി.പി.ഡി.ഒ ഓഫീസിൽ രാവിലെ 10 മുതൽ 5 വരെയാണ് അദാലത്ത്. ഇതിലേക്കായുള്ള അപേക്ഷകൾ ഇൗ മാസം 31ന് മുമ്പ് തിരുവനന്തപുരം ഡി.പി.ഡി.ഒ ഓഫീസിൽ സമർപ്പിക്കണം. ബാങ്കിൽ നിന്നു നേരിട്ട് പെൻഷൻ വാങ്ങുന്ന വിമുക്ത ഭടൻമാർ ഡിസ്ചാർജ് ബുക്ക്, PPO/crr ,ബാങ്കിന്റെ അപ്‌ഡേറ്റ് ചെയ്ത പാസ്ബുക്ക്, മറ്റ് കത്തിടപാടുകൾ എന്നിവയുടെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫോൺ: 0471-2357017.