നെയ്യാ​റ്റിൻകര: നെയ്യാ​റ്റിൻകര രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നെയ്യാ​റ്റിൻകര ബൈബിൾ കൺവെൻഷൻ 30ന് ആരംഭിച്ച് ഫെബ്രുവരി 3ന് സമാപിക്കും. നെയ്യാ​റ്റിൻകര മുനിസിപ്പൽ സ്​റ്റേഡിയത്തിൽ നടക്കുന്ന കൺവെൻഷൻ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി സെഹയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിയിൽ കൺവെൻഷന് നേതൃത്വം നൽകും. വിവിധ ദിവസങ്ങളിൽ വികാരി ജനറൽ ഫാ. ജി. ക്രിസ്‌തുദാസ്, രൂപത ശുശ്രൂഷ കോ ഓർഡിനേറ്റർ,​ വി.പി. ജോസ്, വിൻസെന്റ് കെ. പീ​റ്റർ, റൂഫസ് പയസലിൻ തുടങ്ങിയവർ ദിവ്യബലിക്ക് നേതൃത്വം നൽകും. വൈകിട്ട് 5 മുതൽ ആരംഭിക്കുന്ന ജപമാല പ്രാർത്ഥനയോടെ കൺവെൻഷൻ ആരംഭിക്കും. എല്ലാ റൂട്ടിലേക്കും കെ.എസ്.ആർ.ടി.സി സർവീസ് ഉണ്ടാകുമെന്ന് കൺവെൻഷൻ കോ ഓർഡിനേ​റ്റർ ഫാ. ജറാൾഡ് മത്യാസ് അറിയിച്ചു.