നെയ്യാറ്റിൻകര: കിസാൻസഭ നെയ്യാറ്റിൻകര ടൗൺ ലോക്കൽ സമ്മേളനം സി.പി.ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്. സജീവ്കുമാറിന്റെ അദ്ധ്യക്ഷതയിൽ അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റിയംഗം എ. മോഹൻദാസ് ഉദ്ഘാടനം ചെയ്‌തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ, സെക്രട്ടേറിയറ്റ് അംഗം എസ്. രാഘവൻ നായർ, കിസാൻ സഭ ജില്ലാ കമ്മിറ്റിയംഗം സി. ഷാജി, ആർ. സാബിരാജ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ. കൃഷ്‌ണകുമാർ (പ്രസിഡന്റ്), ആർ. സാബിരാജ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.