iii

നെയ്യാറ്റിൻകര:തെക്കിന്റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് വിപുലമായ ഒരുക്കങ്ങൾക്കായി ഉദോഗസ്ഥതല യോഗം ചേർന്നു. ഇടവക വികാരി ഫാ.ജോയിമത്യസിന്റെ അധ്യക്ഷതയിൽ നെയ്യാറ്റിൻകര നഗരസഭാദ്ധ്യക്ഷ ഡബ്ല്യൂ.ആർ.ഹീബ ഉദ്ഘാടനം ചെയ്തു.ഫെബ്രുവരി 11ന് തീർത്ഥാടനം തുടങ്ങും. 23ന് സമാപിക്കും.തീർത്ഥാടനത്തിന്റെ ഭാഗമായി തിരുനാൾ സൗഹൃദ സന്ധ്യ, പ്രണാമ സന്ധ്യ, ആദരസന്ധ്യ,സമാപന സമ്മേളനം എന്നിവയും നടക്കും.നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവൽ,മുൻ കൊല്ലം ബിഷപ് ഡോ.സ്റ്റാൻലി റോമൻ,മാർത്താണ്ഡം രൂപത ബിഷപ് ഡോ.വിൻസെന്റ് മാർ പൗലോസ് തുടങ്ങിയവർ കർമ്മങ്ങളിൽ പങ്കെടുക്കും.മന്ത്രിമാരായ കെ.ടി ജലീൽ,ഇ.പി ജയരാജൻ,കടകംപളളി സുരേന്ദ്രൻ,എം.എം.മണി പ്രതിപക്ഷതേതാവ് രമേശ് ചെന്നിത്തല,എം.പിമാരായ ശശിതരൂർ,ഷാനിമോൾ ഉസ്മാൻ,എ.എൽ.എമാരായ സി.കെ ഹരീന്ദ്രൻ,എം.വിൻസെന്റ് ,വി.എസ്. ശിവകുമാർ,ഒ.രാജഗോപാൽ,വി.കെ പ്രശാന്ത്,ഐ.ബി.സതീഷ്,കെ.ആൻസലൻ,പി.സി.കുഞ്ഞിരാമൻ തുടങ്ങിയവരും പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ.ജോയി മത്യാസ് അറിയിച്ചു.