പൂവാർ: കോട്ടുകാലിന്റെ ജലസമ്പത്തും ജീവനും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതി നേതൃത്വത്തിലാണ് തണ്ണീർത്തട സംരക്ഷണ പൊതുജന സഭ ചേരുന്നത്. ഫെബ്രുവരി 1ന് വൈകിട്ട് 5ന് ചപ്പാത്ത് ജംഗ്‌ഷനിൽ ചേരുന്ന പൊതുജന സഭയിൽ എം. വിൻസെന്റ് എം.എൽ.എ, കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സജി, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.വി. സുബാഷ് ചന്ദ്രബോസ്, ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി വിഷയ സമിതി ചെയർമാൻ വി. ഹരിലാൽ, ഗ്രീൻ റിപ്പോർട്ടർ ചീഫ് എഡിറ്റർ ഇ.പി. അനിൽ, അടിമലത്തുറ ഫാത്തിമ മാതാ ഇടവക വികാരി ഫാ. മെൽവിൻ സൂസൈ, സി.ആർ.എ വി.എസ് പ്രസിഡന്റ് അഡ്വ.കെ. ജയചന്ദ്രൻ, വെള്ളായണി കായൽ സംരക്ഷണ സമിതി കൺവീനർ അഡ്വ.എസ്. ഉദയകുമാർ തുടങ്ങിയവരോടൊപ്പം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളും വിവിധ സംഘടനകളിലെ നേതാക്കളും പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ അനിൽ ചൊവ്വര അറിയിച്ചു.