കാട്ടാക്കട:കാട്ടാക്കട വാവോട് ഹൈസ്ക്കളിന്റെ വാർഷികവും പ്രതിഭാ സംഗമവവും ഇന്ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും.പി.ടി.എ പ്രസിഡന്റ് എസ്.ശ്യാംലാലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനം കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.അജിത ഉദ്ഘാടനം ചെയ്യും.സ്ഥാപക സ്കൂൾ മാനേജരും മുൻ മന്ത്രിയുമായ ആർ.സുന്ദരേശൻ നായർ മുഖ്യ പ്രഭാഷണം നടത്തും.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.സിന്ധു അവാർഡ് ദാനം നടത്തും.ഗ്രാമ പഞ്ചായത്തംഗം കവിതാ വിൻസന്റ്,ഹെഡ്മിസ്ട്രസ് ആർ.മീരാകുമാരി,സ്റ്റാഫ് സെക്രട്ടറി പ്രമീളാദേവി,പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ,എന്നിവർ സംസാരിക്കും.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കും.