njaraneeli

പാലോട്: ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിൽ ത്രി ദിന എസ്.പി.സി ക്യാമ്പ്‌ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. രാജി പതാക ഉയർത്തി. പാലോട് സർക്കിൾ ഇൻസ്പെക്ടർ മനോജ്‌ ഉദ്ഘാടനം ചെയ്തു. മാനേജർ രാജേഷ് കുമാർ, എം.ആർ.എസ് മാനേജർ ഷൈലജാ മേനോൻ, ഹുസൈൻ, നസീറ, അരണ്യ, പ്രജീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യം, യോഗ, മാർഗ നിർദേശങ്ങൾ, നേതൃ പാടവം എന്നീ മേഖലകളിൽ ഡോ. അശ്വതി, കുമാരി അരണ്യ, രെജു ശിവ ദാസ് എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു.