വർക്കല:വർക്കല താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിന്റെ പളളിക്കൽ ശാഖയുടെ ഉദ്ഘാടനം 27ന് വൈകിട്ട് 4ന് മന്ത്റി കടകംപളളി സുരേന്ദ്രൻ നിർവഹിക്കും. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ്.എം.പി മുഖ്യ പ്രഭാഷണം നടത്തും.സ്ട്രോംഗ് റും ലോക്കർ സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് കൃഷ്ണൻനായർ നിർവഹിക്കും.ആദ്യ നിക്ഷേപം സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ് സ്വീകരിക്കും.ആദ്യ വായ്പ വിതരണം അഡ്വ. ബി.സത്യൻ എം.എൽ.എയും ലോക്കറിന്റെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ബി.പി.മുരളിയും റിസ്ക് ഫണ്ട് വിതരണം ജോയിന്റ് രജിസ്ട്രാർ ഡി.കൃഷ്ണകുമാറും സബ്സിഡി വിതരണം സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് മാനേജിംഗ് ഡയറക്ടർ പി.വേണുഗോപാലും നിർവഹിക്കും. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ്,പളളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, ജില്ലാാ പഞ്ചായത്തംഗങ്ങളായ വി.രഞ്ജിത്ത്,അഡ്വ.എസ്.ഷാജഹാൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജാ ബാലചന്ദ്രൻ (മടവൂർ),കെ.തമ്പി (നാവായിക്കുളം),ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബിസുധ,ഗ്രാമപഞ്ചായത്തംഗം ഷീജ.ജി.ആർ,കിളിമാനൂർ കാർഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ് ആർ.രാമു,അഡ്വ.മടവൂർ അനിൽ,അഡ്വ.എസ്.ജയചന്ദ്രൻ,ഇ.എം.റഷീദ്, പി.എം.ബഷീർ,എസ്.രാജീവ് തുടങ്ങിയവർ സംസാരിക്കും.ബാങ്ക് പ്രസിഡന്റ് കെ.എം.ലാജി സ്വാഗതവും ഡയറക്ടർ എം.എ.റഹീം നന്ദിയും പറയും.