വർക്കല: കരുനിലക്കോട് കുഴിവിളാകം ദുർഗ്ഗാഭഗവതിക്ഷേത്രത്തിലെ ഉത്സവം 26ന് ആരംഭിക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടർന്ന പഞ്ചവിശതി കലശാഭിഷേകം, 10ന് നവകലശം, 12.30ന് അന്നദാനം. 27 രാവിലെ 10ന് നവകലശം, 12.30ന് അന്നദാനം, വൈകുന്നേരം 7.15ന് മാടന് ഊട്ട്. 28 രാവിലെ 9.30ന് മൃത്യുഞ്ജയഹോമം, ഉച്ചയ്ക്ക് 12.30ന് അന്നദാനം. 29 രാവിലെ 10ന് നവകലശം, 11ന് നാഗരൂട്ട്, 12.30ന് അന്നദാനം, രാത്രി 8ന് മാലപ്പുറം പാട്ട്, 8.30ന് തിരുവനന്തപുരം ജ്വാല കമ്മ്യൂണിക്കേഷൻസിന്റെ ശ്രീമഹാശക്തി. 30 രാവിലെ 10ന് നവകലശം, 12.30ന് അന്നദാനം, രാത്രി 7.30ന് യക്ഷിഅമ്മയ്ക്ക് ഊട്ട്, 8.30ന് കോഴിക്കോട് പ്രേംനസീർ സ്മാരകവേദി അവതരിപ്പിക്കുന്ന വിഷ്വൽ ഗാനമാലിക. 31 രാവിലെ 8.30ന് പൊങ്കാല, 10ന് നവകലശം, 12.30ന് അന്നദാനം, രാത്രി 7.30ന് ദുയഗ്ഗാദേവിക്കും ഭദ്രാദേവിക്കും പൂമൂടൽ, 8.30ന് കൊല്ലം ലിറ്റിൽ സ്റ്റാർസിന്റെ ഡാൻസ് ഢമാക്കാ. ഫെബ്രുവരി 1 രാവിലെ 8 മണിക്ക് കരുനിലക്കോട് ചീനൻമുക്കിൽ നിന്നും ആരംഭിക്കുന്ന ഉരുൾ ഘോഷയാത്ര, 8.30ന് കലശാഭിഷേകം, 12ന് അന്നദാനം, 2.30ന് ഘോഷയാത്ര, രാത്രി 10.30ന് നാഗർകോവിൽ നൈറ്റ്ബേർഡ്സ് അവതരിപ്പിക്കുന്ന സൂപ്പർഹിറ്റ് ഗാനമേള.