വെള്ളറട: കുന്നത്തുകാൽ ശ്രീ ചിത്തിരതിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിന്റെ 27ാം മത് വാർഷിക ആഘോഷം നാളെ വൈകിട്ട് 5 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മുൻ അംബാസിഡറും സ്കൂൾ ചെയർമാനുമായ ടി.പി. ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചലചിത്ര താരം ആശ ശരത് ഉദ്ഘാടനം ചെയ്യും. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും യോഗത്തിൽ വിതരണം ചെയ്യും. സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയോഷൻ സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ:ടി.പി എം. ഇബ്രാഹിംഖാൻ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, പി.ടി.എ പ്രസഡിന്റ് പത്മജൻ നായർ, തുടങ്ങിയവർ സംസാരിക്കും. സ്കൂൾ മാനേജർ സതീഷ് കുമാർ സ്വാഗതവും പ്രിൻസിപ്പാൾ പുഷ്പവല്ലി നന്ദിയും രേഖപ്പെടുത്തും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.