വർക്കല:ചെറുന്നിയൂർ പന്തുവിള ദേവിക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി 26, 27, 28, 31 തീയതികളിൽ പൂതക്കുളം മാധവപ്പളളി ഇല്ലത്ത് എസ്.രാധാകൃഷ്ണൻ നമ്പൂതിരിയുടെയും എസ്.ആർ.ജയകൃഷ്ണൻ നമ്പൂതിരിയുടെയും വൈക്കം രതീഷ് പോറ്റിയുടെയും മുഖ്യ കാർമ്മികത്വത്തിൽ പരിഹാരക്രീയകളും ബാലാലയ പ്രതിഷ്ഠാകർമ്മവും നടക്കും 26ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമവും 8ന് മഹാമൃത്യുഞ്ജയഹോമവും വൈകുന്നേരം 5ന് ഭഗവതിസേവയും മഹാസുദർശനഹോമവും. 27 രാവിലെ 8ന് ത്രികാലപൂജയായി ഭഗവതിസേവ, വൈകുന്നേരം 8ന് സുദർശനഹോമം, തുടർന്ന് ആവാഹനം. 28 രാവിലെ 6.30ന് ഗണപതിഹോമം, തിലഹവനം, സായൂജ്യപൂജ, കാൽകഴുകിഊട്ട്. 31 രാവിലെ 6.30ന് ഗണപതിഹോമം, കലശപൂജ, ബാലാലയശുദ്ധി തുടർന്ന് ബാലാലയപ്രതിഷ്ഠ.