vld-1

വെള്ളറട: പൗരത്വ നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് 30ന് നടത്തുന്ന മനുഷ്യ ഭൂപട നിർമ്മിതിയുടെ പ്രചരാർത്ഥം യു.ഡി.എഫ് കിളിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളമ്പര ജാഥ നടത്തി. മണ്ഡലം പ്രസിഡന്റ് എസ്.ആർ. അശോക് നേതൃത്വം നൽകിയ ജാഥ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ദസ്തഹീർ ഉദ്ഘാടനം ചെയ്തു. പാക്കോട് സുധാകരൻ, മുഹമ്മദ് ഹുസൈൻ, ഡി.ജി രത്നകുമാർ, അഡ്വ.ഗിരീഷ് കുമാർ, ജയചന്ദ്രൻ, ഗോപി, ദീപ്തി ചന്ദ്രൻ, സത്യരാജ്, തുടങ്ങിയവർ നേതൃത്വം നൽകി.