തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് അജിത് ഹരിദാസിന് രാജിവയ്ക്കേണ്ടി വന്നത് തെറ്റായ വഴിയിലൂടെ സഞ്ചരിച്ചതിനാലാണെന്ന് മേയർ കെ. ശ്രീകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരസഭയ്ക്കെതിരെ പിഴ നിശ്ചയിക്കാനുള്ള അധികാരം മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനില്ല. പിഴ ചുമത്തിയതിനെതിരെ ബോർഡ് അംഗങ്ങൾ തന്നെ എതിരഭിപ്രായം അറിയിച്ചിരുന്നു. തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള പാഠമാണിതെന്നും മേയർ പറഞ്ഞു.

പരാതി പരിഹാര അദാലത്ത് 30ന്

തിരുവനന്തപുരം: നഗരസഭയുടെ പരാതി പരിഹാര അദാലത്ത് 30ന് നടക്കും. നഗരസഭാ ഓഫീസിലാണ് അദാലത്ത്.

ഇതിനുശേഷം സോണൽതല അദാലത്തുകളും നടത്തും.