വെള്ളറട: പെരുങ്കടവിള - ആര്യങ്കോട് റോഡ് പണി അടിയന്തിരമായി പൂർത്തീകരിക്കാൻ സി.പി.ഐ ആര്യങ്കോട് ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണ് പണി വൈകാൻ കാരണം. റോഡിന്റെ ഇരു വശങ്ങളിലുമുള്ള വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും റോഡിലെ പൊടികൊണ്ട് നിറഞ്ഞിരിക്കുകയാണ്. കാൽനട യാത്രയ്ക്ക് പോലും കഴിയാത്ത അവസ്ഥയിലാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ റോഡുപണി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ നിൽക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കുനിറുത്താൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നാളെ നടക്കുന്ന മനുഷ്യ മഹാശൃംഖലയിൽ 250 പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. കള്ളിക്കാട് ഗോപൻ, വാഴിച്ചൽ ഗോപൻ,വി.ഹരി,അനീഷ് ചൈതന്യ,ബി.അനിൽ,ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.