നെടുമങ്ങാട് :കെ.കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെനേതൃത്വത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 123 -മത് ജന്മവാർഷിക ദിനം ദേശസ്നേഹദിനമായി ആചരിച്ചു.നേതാജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ,ചാരിറ്റബിൾ ഫൗണ്ടേഷൻ ഭാരവാഹികളായ മന്നൂർക്കോണം സത്യൻ,സി.രാധാകൃഷ്ണൻ നായർ,പുതുക്കുളങ്ങര നാഗപ്പൻ നായർ,പാറയിൽ സജ്ജാദ്,സൂര്യാലയം രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.