നെടുമങ്ങാട് : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം സി.പി.എം നെടുമങ്ങാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരത്വഭേദഗതി വിരുദ്ധ ദിനമായി ആചരിച്ചു.ആനാട് ബാങ്ക് ജംഗ്ഷനിൽ നടന്ന യോഗം സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു.ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മന്നൂർക്കോണം രാജേന്ദ്രൻ,പി.ഹരികേശൻ,എം.രാമചന്ദ്രൻ നായർ,ടി.പത്മകുമാർ,കെ.എ.അസീസ്,എസ്.ആർ. ഷൈൻലാൽ,എം.ഗിരീഷ് കുമാർ,വെള്ളാഞ്ചിറ വിജയൻ,മൂഴി രാജേഷ്,ആനാട് ഷജീർ എന്നിവർ പ്രസംഗിച്ചു.