നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റിയും നൂറുൽ ഇസ്ലാം ഡെന്റൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന തുണിസഞ്ചി നിർമാണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് നിംസ് മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ അറിയിച്ചു. ഇതിനോടനുബന്ധിച്ച് ആശുപ്രതിയിലെയും നൂറുൽ ഇസ്ലാം ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മുഴുവൻ വിദ്യാർഥികളും ജീവനക്കാരും ഉപയോഗശൂന്യമായ തുണിത്തരങ്ങളോ, കോട്ടൺ ബെഡ്ഷീറ്റുകളോ പരിപാടിയുടെ ചുമതലയുള്ള നിംസിന്റെ വോളന്റീയർമാരെ 30നകം ഏല്പിക്കേണ്ടതാണ്. പൊതുജനങ്ങൾക്കും പദ്ധതിയുമായി കൈകോർക്കാമെന്ന് അറിയിപ്പിൽ പറയുന്നു.