malayinkil

മലയിൻകീഴ്: സൈനീകരുടെ 120 സേവാമെഡലുകൾ പേയാട് കണ്ണശ സ്കൂൾ മ്യൂസിയത്തിന് നൽകി. നേതാജി ദിനവും വിമുക്തഭടന്മാരെ ആദരിക്കലും നടന്ന ചടങ്ങിലാണ് 15 വിമുക്തഭടന്മാർ തങ്ങൾക്ക് വിശിഷ്ഠ സേവനത്തിന് ലഭിച്ച മെഡലുകൾ സ്കൂളിന് സമ്മാനിച്ചത്. സ്കൂൾ മാനേജർ ആനന്ദ് കണ്ണശയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പൊലീസ് സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി കമൻഡാന്റ് എം. രാജൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം. ശ്രീദേവി, മാദ്ധ്യമ പ്രവർത്തകൻ ശിവാകൈലാസ്, പി.ടി.എ പ്രസിഡന്റ് ശ്രീകാന്ത്, പി.എസ്. പ്രേംകുമാർ എന്നിവർ സംസാരിച്ചു. നേതാജി പ്രചരണാർത്ഥം ഭാരത പര്യടനം നടത്തിയ ആർ. ഗോപാലകൃഷ്ണൻനായർ നേതാജി അനുസ്മരണം നടത്തി. സൈന്യത്തിലേക്ക് എങ്ങനെ ചേരാനാകുമെന്ന വിഷയത്തിൽ ഹവിൽദാർ ശ്രീകേശ് ക്ലാസെടുത്തു.