നെടുമങ്ങാട് : നെടുമങ്ങാട് ഗവണ്മെന്റ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നാടകക്ലബ് ഉദ്ഘാടനവും ആദ്യ അവതരണവും കോളേജ് അങ്കണത്തിൽ നടന്നു. പ്രിൻസിപ്പൽ ഡോ. താര ഉദ്ഘാടനം നിർവഹിച്ചു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഭൂമിയുടെ സംരക്ഷണത്തെക്കുറിച്ചുമുള്ള സന്ദേശമാണ് നാടകത്തിലൂടെ മുന്നോട്ട് വച്ചത്. കോ- ഓർഡിനേറ്ററും അദ്ധ്യാപികയുമായ ആശയും 26 വിദ്യാർത്ഥികളുമാണ് നാടകം അരങ്ങിൽ എത്തിച്ചത്. ഡോ. ആർ.എൻ അൻസർ , വിനു രാജേഷ് , ഡോ.ഷംലി ,യൂണിയൻ ചെയർമാൻ ഹരികൃഷ്ണൻ , ആർട്സ് ക്ലബ് സെക്രട്ടറി നിതിൻ. ഡി എന്നിവർ പ്രസംഗിച്ചു.