നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റിയും കെ.എസ്.ആർ.ടി.ഇ എംപ്ലോയീസ് യൂണിയനും കേരള സർക്കാർ ഹരിത കേരള മിഷനും സംയുക്തമായി പേരൂർക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ "പ്ലാസ്റ്റിക് രഹിത അന്തരീക്ഷവും മാലിന്യ സംസ്കരണവും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. 25ന് രാവിലെ 10ന് നടക്കുന്ന സെമിനാറിൽ ഹരിത കേരള മിഷൻ ടെക്നിക്കൽ ഓഫീസർ കെ. രാജേന്ദ്രൻ നായർ ക്ലാസുകൾ നയിക്കും. പൊതുജനങ്ങൾക്കും സെമിനാറിന്റെ ഭാഗമാകാം. കൂടുതൽ വിവരങ്ങൾക്ക് :9605833622