നെടുമങ്ങാട് :ജനുവരി 30ന് 'ഇന്ത്യ കീഴടങ്ങില്ല , നമ്മൾ നിശബ്ദരാകില്ല 'എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ കീഴിൽ ഒമ്പത് മേഖലാ കേന്ദ്രങ്ങളിൽ സെക്കുലർ അസംബ്ലി സംഘടിപ്പിക്കുമെന്ന് സെക്രട്ടറി എൽ.എസ് ലിജുവും പ്രസിഡന്റ് എസ്.കവിരാജും അറിയിച്ചു.നെടുമങ്ങാട്ട് കേന്ദ്ര കമ്മിറ്റി അംഗം നിധിൻ കണിച്ചേരി ഉദ്ഘാടനം ചെയ്യും. തേക്കടയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.കവിതയും പഴകുറ്റിയിൽ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവും പൂവത്തൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എ.എം അൻസാരിയും ആനാട്ട് സി.കെ ശശീന്ദ്രൻ എം.എൽ.എയും മൂഴിയിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജുവും പനവൂരിൽ ജില്ലാ കമ്മിറ്റി അംഗം എം.എം റഫീഖും ആട്ടുകാലിൽ എം.രാജഗോപാൽ എം.എൽ.എയും വെമ്പായത്ത് കവി വിഭു പിരപ്പൻകോടും ഉദ്ഘാടനം ചെയ്യും.