ചിറയിൻകീഴ്:ചിലമ്പിൽ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ മകര അശ്വതി മഹോത്സവം ഇന്ന് ആരംഭിച്ച് ഫെബ്രുവരി 1ന് സമാപിക്കും.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 5.45ന് ഗണപതിഹോമം, 6.30ന് പ്രസന്നപൂജ, 7ന് ഗൃഹഭണ്ഡാര സമർപ്പണം, 7.15ന് മൃത്യുഞ്ജയഹോമം, 7.45ന് നവകപൂജ തുടർന്ന് നവകാഭിഷേകം, 8.55നും 9.40നും മദ്ധ്യേ തൃക്കൊടിയേറ്റ്, ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ,വൈകിട്ട് 5.45ന് പുഷ്പാഭിഷേകം, രാത്രി 6.45നും 7.15മും മദ്ധ്യേ ദേവിക്ക് കാപ്പുകെട്ടി കുടിയിരുത്തി തോറ്റംപാട്ട്, 9.30ന് തിരുവനന്തപുരം കാർത്തിക അവതരിപ്പിക്കുന്ന നൃത്ത സംഗീത നാടകം ദേവാംഗന, 27ന് വൈകുന്നേരം 6.45ന് മാടൻ തമ്പുരാന് ഊട്ട്, രാത്രി 9.30ന് തിരുവനന്തപുരം വേദവ്യാസ അവതരിപ്പിക്കുന്ന നാടകം മറിമായം, 28ന് ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ,വൈകിട്ട് 6.40ന് പുഷ്പാഭിഷേകം, 6.45ന് മാലപ്പുറം പാട്ട്, രാത്രി 7.30ന് പാൽപ്പായസ വിതരണം, 9.30ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ നാടകം ദൂരം, 29ന് രാവിലെ 9ന് ചെമ്പു പായസ വിതരണം, രാത്രി 9.30ന് തിരുവനന്തപുരം അണിയരങ്ങിന്റെ നാടൻപാട്ട് ഉത്സവത്തുടിമേളം, 30ന് വൈകുന്നേരം 6.45ന് കൊന്നുതോറ്റ്, 31ന് രാവിലെ 8.30ന് പാൽപ്പായസ വിതരണം, 9ന് പറയ്ക്കെഴുന്നള്ളത്ത്, രാത്രി 9.30ന് തോന്നയ്ക്കൽ ശ്രീഭദ്ര നൃത്ത സംഗീത വിദ്യാലയത്തിന്റെ നൃത്ത നൃത്യങ്ങൾ, ഫെബ്രുവരി 1ന് രാവിലെ 10ന് സമൂഹ പൊങ്കാല, 11.30ന് പൊങ്കാല നൈവേദ്യം, ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, വൈകുന്നേരം 6.30ന് താലപ്പൊലി ഘോഷയാത്ര തുടർന്ന് തൃക്കൊടിയിറങ്ങൽ, രാത്രി 10.30ന് ആകാശദീപക്കാഴ്ച, 10.45ന് തിരുവല്ല സർഗയുടെ ഗാനമേള എന്നിവ നടക്കും.