വിഴിഞ്ഞം:പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിലെ 74ാം വാർഷിക മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മലയാള സന്ധ്യയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 7.30 ന് രാജ്യസഭാംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി എസ്. വിജേഷ് അദ്ധ്യക്ഷനായിരിക്കും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ മെമ്പർ സെക്രട്ടറി എം.ആർ. ജയഗീത, ആയുർവേദ കോളേജ് ആർ.എം.ഓയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. എസ്. ഗോപകുമാർ, ഡി. പ്രമേഷ്കുമാർ, ബി. മുരളി, ജോയ് തമലം, ഡോ. രാധാമണി പരമേശ്വരൻ, എ.കെ. ഹരികുമാർ, അരുമാനൂർ രതികുമാർ, ക്ഷേത്ര ഭരണസമിതിയംഗം എസ്. ഷിബുകുമാർ തുടങ്ങിയവർ സംസാരിക്കും.