visit

ഉള്ളൂർ: ബാഴ്സലോണയിലെ ഡൊണേഷൻ ആൻഡ് ട്രാൻസ്‌പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ.മാർട്ടി മണിയാലിച്ച്, ചൈന ട്രാൻസ്‌പ്ലാന്റ് ഫിസിഷ്യൻ സൊസൈറ്റിയിലെ ഓർഗൻ ട്രാൻസ്‌ പ്ലാന്റേഷൻ ക്വാളിറ്റി മോണിട്ടറിംഗ് കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ജിയാങ് വെൻഷി എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സ്‌പെയിനിന്റെയും ചൈനയുടെയും സഹായത്തോടെ സംസ്ഥാനത്തെ അവയവദാന പ്രക്രിയ ഊർജ്വസ്വലമാക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. കേന്ദ്ര ഗവൺമെന്റിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് വിദേശ സഹകരണത്തെക്കുറിച്ച് ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിട്ടിയുമായ ഡോ. എ.റംലാബീവി, മൃതസഞ്ജീവനി സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. എം.കെ. അജയകുമാർ, മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ.എസ്.എസ് നോബിൾ ഗ്രേഷ്യസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.