കാട്ടാക്കട: ഏതാനും നാളുകളായി കാണാനില്ലാതിരുന്ന ആളെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കുറ്റിച്ചൽ മലവിള പൂങ്ങുംകുഴി വീട്ടിൽ സോമന്റെയും സുശീലയുടെയും മകൻ അനിൽകുമാറിനെയാണ് (43) മരിച്ച നിലയിൽ കണ്ടെത്തിയത്.ഇക്കഴിഞ്ഞ 22ന് രാത്രി മുതൽ ഇയാളെ കാണാനില്ലായിരുന്നു.ഇന്നലെ രാവിലെ വീടിന് സമീപത്തെ കിണറിൽ ബന്ധു വെള്ളം കോരാൻ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് നെയ്യാർഡാം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇയാളുടെ ഭാര്യ ഉപേക്ഷിച്ചു പോയതാണ്. രണ്ടു മക്കളുണ്ട്. സഹോദരൻ:രജികുമാർ.