ബാലരാമപുരം: മംഗലത്തുകോണം കാട്ടുനട ശ്രീ ഭദ്രകാളി ദേവീക്ഷേത്രം വക മംഗലത്തുകോണം ജംഗ്ഷന് സമീപം സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കവർന്ന സംഭവത്തിൽ മോഷ്ടാക്കളെ എത്രയും വേഗം പിടികൂടണമെന്ന് മംഗലത്തുകോണം എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ഡോ.എം.എസ് വാസവൻ,​ സെക്രട്ടറി ജി.രാജൻ എന്നിവർ ആവശ്യപ്പെട്ടു. 22 ന് പുലർച്ചെ നടന്ന സംഭവത്തിൽ മോഷ്ടാക്കൾ കാണിക്ക വഞ്ചി കവരുന്ന രംഗങ്ങൾ സി.സി. ടിവി കാമറയിൽ പതിഞ്ഞെങ്കിലും മുഖം വ്യക്തമായിരുന്നില്ല. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നെങ്കിലും ദൃശ്യങ്ങളിലുള്ള വ്യക്തികളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി മോഷ്ടാക്കളെ എത്രയും വേഗം പിടികൂടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.