കോവളം:അടിമലത്തുറ കടലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കരുംങ്കുളം പുതിയതുറയിൽ ആർ.ടി.ഹൗസിൽ എൽസമ്മയുടെ മകൾ പുഷ്പറോസിന്റെ (62) മൃതദേഹമാണ് ഇന്നലെ രാവിലെ 8 ഓടെ അടിമലത്തുറ കടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ കണ്ടെത്തിയത്. തുടർന്ന് വിവരം വിഴിഞ്ഞം പൊലീസിനെ അറിയിക്കുകയും കോസ്റ്റൽ പൊലീസ് എ.എസ്.ഐ. രാജൻ,ഷിബുമോൻ,കോസ്റ്റൽ വാർഡൻമാർ എന്നിവരടങ്ങുന്ന സംഘം മൃതദേഹം വിഴിഞ്ഞം തീരത്തെത്തിക്കുകയായിരുന്നു. ഇവർ ഏതാനും നാളുകളായി വീട്ടുകാരുമായി അകൽച്ചയിലായിരുന്നതായും വ്യാഴാഴ്ച രാത്രി ഇവരെ വീട്ടിൽ നിന്ന് കാണാതായതായും വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പറഞ്ഞു.